
വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസില്‍ ചോദ്യങ്ങളുമായി ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയെന്ന് ലോകായുക്ത ചോദിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതെ സത്യസന്ധത തെളിയിക്കാനാവില്ലെന്നും നിരീക്ഷിച്ചു. കസാഖിസ്ഥാന്‍ സര്‍വകലാശാല നല്‍കിയ ഓണററി ഡോക്ടറേറ്റാണ് തന്റേതെന്ന് ഷാഹിദാ കമാല്‍ അവകാശപ്പെട്ടിരുന്നു. ആ സര്‍വകലാശാല എങ്ങിനെ ഷാഹിദാ കമാലിനേക്കുറിച്ച് അറിഞ്ഞെന്നും ലോകായുക്ത ചോദിച്ചു. ഡിസംബര്‍ 9നാണ് ഇനി കേസ് പരിഗണിക്കുന്നത്. അന്ന് സര്‍ട്ടിഫിക്കറ്റുകളെല്ലാം ഹാജരാക്കാനും നിര്‍ദേശിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.