നടന്‍ ദിലീപിന് സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം കൊല്ലം കൊട്ടാരക്കരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ കൊച്ചിയില്‍ ഇതേഏജന്‍സിയുടെ വാഹനം തടഞ്ഞപ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാല്‍ , മലേഷ്യയില്‍ നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം, മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സിതന്നെ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം പിന്നീട് വിട്ടയച്ചു.