ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകള്‍ക്കു ജയം. മാഞ്ചറ്റര് സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ജയിച്ചുകയറി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. റഹിം സ്റ്റെര്‍ലിങ് രണ്ട് വട്ടം ലക്ഷ്യം കണ്ടപ്പോള്‍ സയിനും അഗ്യൂറോയും ഫാബിയനും ഓരോ ഗോള്‍ നേടി. ഇതോടെ പോയന്റ് പട്ടികയില്‍ സിറ്റി ഒന്നാമതെത്തി. ലുക്കാകുവിന്റെ ഏക ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സതാംപ്ടണെ മറികടന്നു. മറ്റൊരു മല്‍സരത്തില്‍ ചെല്‍സി എതിരില്ലാത്ത നാല് ഗോളിന് സ്റ്റോക് സിറ്റിയെ തകര്‍ത്തു. മല്‍സരത്തില്‍ മൊറാത്ത ചെല്‍സിയ്ക്കായി ആദ്യ ഹാട്രിക് നേടി.
Advertisement