ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. നാലാം മിനിട്ടില്‍ വലെന്‍സിയയുടെ ഗോളില്‍ അക്കൗണ്ട് തുറന്ന യുണൈറ്റഡ് അവസാന ഏഴു മിനിട്ടിലാണ് ബാക്കി മൂന്ന് ഗോളുകളും നേടിയത്. മഖിതര്യാനും ലുക്കാക്കുവും അന്തോണി മാര്‍ഷ്യലുമാണ് മറ്റു സ്കോറര്‍മാര്‍.
മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ ആര്‍സനല്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. കളി തീരാന്‍ മൂന്ന് മിനിട്ടുള്ളപ്പോള്‍ ഡേവിഡ് ലൂയിസിന് ചുവപ്പുകാര്‍ഡ് ലഭിച്ചതും ചെല്‍സിക്ക് തിരിച്ചടിയായി. ബ്രസീലിയന്‍ താരത്തിന് മൂന്ന് മല്‍സരങ്ങളില്‍ വിലക്ക് നേരിട്ടേക്കും.