ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്ക് തോല്‍വിയോടെ തുടക്കം. ബേണ്‍ലി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയെ തോല്‍പ്പിച്ചത്. സാം വോക്സിന്റെ ഇരട്ട ഗോളടക്കം ബേണ്‍ലിയുടെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ എവര്ട്ടന് ഏകപക്ഷീയമായ ഒരു ഗോളിന് സ്റ്റോക് സിറ്റിയേയും മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് ബ്രൈട്ടൻ ഹോവ് ആൽബിയോനെ തോല്‍പ്പിച്ചു. വെയ്ന്‍ റൂണിയുടെ ഗോളിലായിരുന്നു എവര്‍ട്ടന്റെ ജയം.
Advertisement