ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചുമരണം. രണ്ട് സി.ആര്.പി.എഫ് ജവാന്മാരും മൂന്നു പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. സൈന്യം ഒരു ഭീകരനെ വധിച്ചു. പൊലീസ് ആസ്ഥാനത്തിനു സമീപമുള്ള ക്വാര്‍ട്ടേഴ്സിനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഇവിടെ താമസിച്ചിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചശേഷം സൈന്യം ഉള്ളില്‍കടന്ന് ഭീകരരുമായി ഏറ്റുമുട്ടി. രണ്ടുഭീകരര്കൂടി സ്ഥലത്തുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
Advertisement