ഛത്തിസ്ഗഡില്‍ ബി.ജെ.പി. നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ ഭക്ഷണവും പരിചരണവും കിട്ടാതെ രണ്ടുദിവസത്തിനിടെ ഇരുന്നൂറിലധികം പശുക്കള്‍ ചത്തു. ഗോശാല നടത്തിക്കൊണ്ടുപോകാന്‍ തന്റെ കയ്യില്‍ ആവശ്യത്തിനു പണമില്ലെന്നും രണ്ടുവര്‍ഷമായി സഹായം അഭ്യര്‍ഥിച്ചിട്ടും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കിയില്ലെന്നും ബി.ജെ.പി. നേതാവ് ഹരീഷ് വര്‍മ പറഞ്ഞു.
ഛത്തീസ്ഗഡിലെ രാജ്പൂരില്‍ ഏഴുവര്‍ഷം മുന്‍പാണ് ബി.ജെ.പി. നേതാവ് ഹരീഷ് വര്‍മ ഗോശാല തുടങ്ങുന്നത്. കുറച്ചുദിവസങ്ങളായി ഗോശാലയ്ക്കു സമീപം ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമമുഖ്യന് നടത്തിയ പരിശോധനയിലാണ് ഇരുന്നൂറിലധികം പശുക്കള്‍ ചത്തവിവരം അറിയുന്നത്. സ്ഥലം പരിശോധിച്ച സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് പശുക്കള്‍ ചത്തത് ഭക്ഷണവും പരിചരണവും ലഭിക്കാതെയാണെന്ന് സ്ഥിരീകരിച്ചു.