സിലക്ഷന്‍ കമ്മിറ്റിയിലെ മലയാളികളായ നിരീക്ഷകര്‍ നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ചിത്രയ്ക്ക് അവസരം ലഭിക്കുമായിരുന്നുവെന്ന് കായികമന്ത്രി എ.സി മൊയ്തീന്. പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും നാടിന്റെ അഭിമാനമുയര്‍ത്തിയ താരങ്ങളാണ്. എങ്കിലും ചിത്രയ്ക്ക് അവസരം നിഷേധിച്ചതില്‍ അവര്‍ക്ക് പങ്കുണ്ടെന്ന് തെളിയുകയാണ്. ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. അവസാനനിമി·ഷം ടീം പട്ടിക പ്രഖ്യാപിച്ചിട്ട് കൈമലര്‍ത്തുന്നതില്‍ നീതീകരണമില്ലെന്നും മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. പാലക്കാട്ട് മുണ്ടൂരിലെ വീട്ടിലെത്തിയ കായികമന്ത്രി എ.സി മൊയ്തീന് ചിത്രയ്ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചു.
Advertisement