ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ വൈവിധ്യം കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റേയും ചുമതലയാണെന്ന്, രാഷ്ട്രപതിയെന്ന നിലയിലുള്ള അവസാന പ്രസംഗത്തില്പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ചു. പാര്‍ലമെന്റിനെ ക്ഷേത്രമായും ഭരണഘടനയെ വേദപുസ്തകവുമായാണ് മനസിലേറ്റിയിട്ടുള്ളത്. അക്രമരഹിതമായ സമൂഹത്തിന് മാത്രമേ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും അവസാനിപ്പിക്കാനാകൂ. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് ചരിത്രം തന്നെ വിധിച്ചുകൊള്ളട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.
Advertisement