E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അവശ്യഘട്ടങ്ങളില്‍ മാത്രമെന്ന് രാഷ്ട്രപതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കിയുള്ള ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി. അവശ്യഘട്ടങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കണം ഒാര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടതെന്നും രാഷ്്ട്രപതി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. വിശദമായ ചര്‍ച്ചകളിലൂടെയാണ് നിയമനിര്‍മാണം നടത്തേണ്ടത്. പാര്‍ലമെന്‍റ് അംഗങ്ങള്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലെ വിടവാങ്ങല്‍ പ്രസംഗത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. 

പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് തുടങ്ങിയ വിടവാങ്ങല്‍ പ്രസംഗത്തിന്‍റെ ഒടുവിലായിരുന്നു, തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിലുള്ള അതൃപ്തി, രാഷ്ട്രപതി തുറന്നുപറഞ്ഞത്. പാര്‍ലമെന്‍റില്‍ ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മാണം കുറഞ്ഞുവരികയാണ്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പാര്‍ലമെന്‍റിനെ മറികടന്ന് ഒാര്‍ഡിനന്‍സുകള്‍ ഇറക്കാവൂവെന്നും കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം ഒാര്‍മിപ്പിച്ചു. 

ചരക്കുസേവനനികുതി നടപ്പാക്കാനായത് വലിയ നേട്ടം. തന്നിലെ രാഷ്ട്രീയക്കാരനെ വളര്‍ത്തിയെടുത്തത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. മോദിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നെന്നും പ്രണബ് പറഞ്ഞു. പാര്‍ലമെന്‍റിനെ സമ്പന്നമാക്കിയ പ്രവര്‍ത്തനകാലാവധി പിന്നിട്ടാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതി പദത്തില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്രാമഹാജന്‍ പറഞ്ഞു. എംപിമാര്‍ക്കെല്ലാം അദ്ദേഹം ഗുരുസ്ഥാനീയനാണെന്നും സുമിത്രാമഹാജന്‍ വ്യക്തമാക്കി. സമാനതകളില്ലാത്ത നേതാവാണ് പ്രണബെന്ന് ഉപരാഷ്്ട്രപതി ഹമീദ് അന്‍സാരിയും അഭിപ്രായപ്പെട്ടു. പ്രണബ് മുഖര്‍ജിയ്ക്ക് പാര്‍ലമെന്‍റ് അംഗങ്ങളുടെ സ്നേഹോപഹാരം ലോക്സഭാ സ്പീക്കര്‍ സുമിത്രാമഹാജന്‍ കൈമാറി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :