കാലാവധി കഴിഞ്ഞ നദീജല കരാറുകള്‍ പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ഇടതുമുന്നണി. കേരളത്തിന് അനുകൂലമായ വിധത്തില്‍ വേണം കരാറുകള്‍ പുനപരിശോധിക്കാനെന്നും തിരുവനന്തപുരത്തുചേര്‍ന്ന ഇടതുമുന്നണിയോഗം നിര്‍ദേശിച്ചു. നഴ്സുമാരുടെ സമരം ന്യായമാണെന്നും യോഗം നിലപാടെടുത്തു. സമരം വ്യാഴാഴ്ച പരിഹരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ മന്ത്രിയുടേയും വകുപ്പുകളുടെ പ്രവര്‍ത്തനം പ്രത്യേകം വിലയിരുത്താനും ഇടതുമുന്നണി തീരുമാനിച്ചു. ഇതിനായി പ്രത്യേക എല്‍ഡിഎഫ് യോഗം വിളിക്കാനും ധാരണയായി.
Advertisement