സ്വര്‍ണകള്ളകടത്തുകാരനൊപ്പം ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുത്ത് എംഎല്‍എമാരായ പി.ടി.എ. റഹീമും കാരാട്ട് റസാഖും. സ്വര്‍ണ കടത്തുകേസിലെ മൂന്നാം പ്രതിയും പിടികിട്ടാപുള്ളിയുമായ അബൂലെയ്സിന്റെ സുഹൃത്ത് മേപ്പൊയില്‍ മുഹമ്മദിന്‍റെ ദുബായിലെ കട ഉദ്ഘാടനം ചെയ്യാനാണ് എംഎല്‍എമാര്‍ എത്തിയത്. ഉദ്ഘാടനം ചടങ്ങില്‍ അബൂലെയ്സിനൊപ്പം എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രം മനോരമ ന്യൂസിന് ലഭിച്ചു. 2013ലാണ് അബൂലെയ്സ്, ഷഹബാസ്, നബീല്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മൂവരും കോഫപോസ കേസ് പ്രതികളാണ്.