കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പാസ്പോര്‍ട്ട് അപേക്ഷാഫീസില്‍ ഇളവ്. എട്ടുവയസില്‍ താഴെ ഉള്ളകുട്ടികള്ക്കും അറുപതുവയസിന് മുകളിലുള്ളവര്‍ക്കുമാണ് പത്തു ശതമാനം ഇളവ് നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പാസ്പോര്‍ട്ടിലും അനുബന്ധരേഖകളിലും ഇംഗ്ലീഷിന് പുറമെ ഹിന്ദിയും ഉള്‍പ്പെടുത്തുമെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാസ്വരാജ് വ്യക്തമാക്കി. 1967ലെ പാസ്പോര്‍ട്ട് നിയമത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പുകളും മന്ത്രാലയം പുറത്തിറക്കി.
Advertisement