TAGS

നിര്‍മാണം തുടങ്ങി രണ്ടര വര്‍ഷം കഴിയുമ്പോളും അക്കര ഇക്കരെ കൂട്ടിമുട്ടാതെ നില്‍ക്കുകയാണ് തിരുവനന്തപുരം ഈഞ്ചക്കല്‍ മേല്‍പ്പാലം. പാലത്തിന്‍റെ രൂപരേഖ തെറ്റായിരുന്നൂവെന്ന് പണി പാതിയിലെത്തിയപ്പോള്‍ മാത്രം ദേശീയപാത അതോറിറ്റി തിരിച്ചറിഞ്ഞതാണ് 47 കോടിയുടെ പദ്ധതി നിലക്കാന്‍ കാരണം. ഇതോടെ കരാറുകാരന്‍ പണി നിര്‍ത്തിപ്പോയി. 

800 മീറ്റര്‍ നീളത്തില്‍, 47 കോടി മുടക്കി ഒരു മേല്‍പ്പാലം. അതായിരുന്നു നിര്‍മാണം തുടങ്ങിയപ്പോളുള്ള രൂപരേഖ. 8 തൂണുകള്‍ ഉയര്‍ന്ന് പൊങ്ങിപ്പാലമായി. അതിനിടക്കാണ് സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ ദേശീയപാത തകര്‍ന്നത്. അതോടെ ദേശീയപാതയേക്കുറിച്ച് പഠിച്ച സമിതി ഈഞ്ചക്കല്‍ പാലവും നിലവിലെ രൂപരേഖയനുസരിച്ച് പണിതാല്‍ പണികിട്ടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി. പുതിയ രൂപരേഖയുമായില്ല. അതോടെ പണി നിന്നു.

പുതിയ രൂപരേഖ അനുസരിച്ചാണങ്കില്‍ 47 കോടിക്ക് നടക്കില്ലെന്ന് പറഞ്ഞ് കരാര്‍ കമ്പനിയും സ്ഥലം വിട്ടു. ദേശീയപാതയുടെ നടക്ക് കാടുപിടിച്ച സ്ഥലമായി ഈഞ്ചക്കല്‍ ജങ്ഷന്‍ മാറി. നാട്ടുകാരുടെ ദുരിതവും കൂടി.

ENGLISH SUMMARY:

The Inchakkal flyover project in Thiruvananthapuram, a 47 crore initiative, has been stalled for over two and a half years due to design flaws identified by the National Highways Authority. This has led to the contractor abandoning the site, leaving the junction overgrown and causing distress to local residents.