പണിതീരാതെ ഫ്ളക്സ് മാത്രം പ്രദര്‍ശിപ്പിച്ച് അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ അംബേദ്കര്‍ നഗറിലെ അംഗന്‍വാടി കെട്ടിടമാണ് സിപിഎം, ബി.ജെ.പി പ്രതിഷേധത്തെത്തുടര്‍ന്ന് മാറ്റിവച്ചത്. കുട്ടികള്‍ക്കുള്ള സൗകര്യം നിഷേധിച്ചത് തികച്ചും രാഷ്ട്രീയപ്രേരിതമെന്നാണ് യു.ഡി.എഫ് ഭരണസമിതിയുടെ വിശദീകരണം.
മുടങ്ങിക്കിടന്ന നിര്‍മാണ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുനരാരംഭിച്ചുവെന്നതാണ് ആക്ഷേപം. പണി പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല പേരിന് ഉദ്ഘാടനം നടത്താനുള്ള ആസൂത്രിത ശ്രമവുമുണ്ടായി. ഫ്ളക്സ് ബോര്‍ഡ് വച്ച് ക്രെഡിറ്റ് തട്ടാന്‍ യു.ഡി.എഫ് ഭരണസമിതി ശ്രമിച്ചുവെന്നും വിമര്‍ശനം. ഇതിനെതിരെ സിപിഎമ്മും, ബി.ജെ.പിയും പ്രതിഷേധിച്ചു.
അംഗന്‍വാടി നിര്‍മാണത്തില്‍ സ്വാഭാവിക കാലതാമസമാണുണ്ടായതെന്ന് പഞ്ചായത്ത് ഭരണസമിതി. രാഷ്ട്രീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നുവെന്ന് മനസിലാക്കിയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറിയതെന്ന് പ്രസിഡന്‍റ് വാടക കെട്ടിടത്തിലാണ് നിലവില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലേക്കെത്തിയുള്ള കുട്ടികളുടെ പഠനത്തിന്