ബൈബിള്‍ കഥകള്‍ വര്‍ണചിത്രങ്ങളായി കലാസ്വാദര്‍ക്ക് മുന്നില്‍. പൈറോഗ്രഫി ആര്‍ട്ടിസ്റ്റ് കൂടിയായ ജോര്‍ജ് ഫെര്‍ണാണ്ടസും ഇരുപത് ശിഷ്യരും ചേര്‍ന്നാണ് ദ ജീസസ് സ്റ്റോറി –പ്രത്യാശയുടെ വര്‍ണോത്സവം എന്നപേരില്‍,, തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍ പ്രദര്‍ശനം ഒരുക്കിയത്. തിങ്കളാഴ്ച സമാപിക്കും.
നഗരത്തിരക്കിന്‍റെ ബഹളങ്ങളില്‍ നിന്ന് കുറച്ചുനേരം ശാന്തമായി ചിലവഴിക്കാം ഇവിടെ . ബൈബിള്‍ കഥാസന്ദര്‍ഭങ്ങളിലൂടെ സഞ്ചരിക്കാം. പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനം മുതല്‍ യേശുവിന്‍റെ സ്വര്‍ഗാരോഹണം വരെ 90 ചിത്രങ്ങളിലായി കാണാം.
ചുവര്‍ചിത്രമാതൃകയില്‍ ഏവര്‍ക്കും ആസ്വദിക്കാവുന്ന ശൈലിയിലാണ് ചിത്രങ്ങള്‍. പൈറോ ഗ്രഫി ആര്‍ട്ടിസ്റ്റുകൂടിയായി ജോര്‍ജിന്‍റെ അത്തരം ചിത്രങ്ങളും കാണാം. പൈന്‍, ബീച്ച്, മേപ്പിള്‍, ചെറി, വാള്‍നട്ട് എന്നിവയുടെ തടികരിച്ച് ചിത്രം സാക്ഷാത്കരിക്കുന്ന ശൈലിയാണിത്. ഈ മാസം 13 വരെയാണ് പ്രദര്‍ശനം