തിരുവനന്തപുരം തുമ്പയിലെ കിന്‍ഫ്ര പാര്‍ക്കില്‍ പൊട്ടിത്തെറി. യന്ത്രഭാഗം തെറിച്ചുവീണ് വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. റോഡിലേക്ക് തെറിച്ചുവീണത് ആളൊഴിഞ്ഞ പ്രദേശത്തായതിനാല്‍ വന്‍ അപകടം ഒഴിവായി.
കിന്‍ഫ്രയിലെ കോണ്‍ക്രീറ്റ് മിക്സിങ് ഫാക്ടറിയിലെ യന്ത്രമാണ് പൊട്ടിത്തെറിച്ചത്. യന്ത്രത്തിന്റെ മുകള്‍ ഭാഗം പൊട്ടിത്തെറിച്ച് സമീപത്തുള്ള വീടിന്റെ ജന്നലില്‍ വന്നിടിച്ചു. ജന്നല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടില്‍ തട്ടിയ ശേഷം യന്ത്രഭാഗം റോഡിലാണ് വീണത്. റോഡില്‍ ആരുമില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
ആര്‍.എം.സി എന്ന കോണ്‍ക്രീറ്റ് റെഡിമിക്സ് സ്ഥാപനത്തിന്റെ പ്ളാന്റിലായിരുന്നു അപകടം. അപകടം നടന്ന ശേഷവും ഫാക്ടറിയിലെ ആരും സ്ഥലത്തെത്തുകയോ പ്രശ്നം പരിശോധിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു