പ്ലാറ്റിനം ജൂബിലി ആഘോഷ നിറവിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്. ഒരു വർഷം നീണ്ട ജൂബിലി ആഘോഷങ്ങൾക്കൊപ്പം പുതിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ടയുടെ സാംസ്കാരികമായ വളർച്ചയുടെ പിന്നിലെ പ്രധാന കേന്ദ്രമാണ് കാതോലിക്കേറ്റ് കോളജ്. 1952 ഓഗസ്റ്റ് ഒന്നിനാണ് കാതോലിക്കേറ്റ് കോളജ് ആരംഭിക്കുന്നത്. തിരുവിതാംകൂർ രാജാവായിരുന്നു ശ്രീ ചിത്തിര തിരുനാണ് ബാലരാമവർമയാണ് കോളജ് ഉദ്ഘാടനം ചെയ്തത്. പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്തയുടെ ദീർഘവീക്ഷണത്തിലായിരുന്നു കലാലയത്തിൻറെ തുടക്കം.

പ്ലാറ്റിനം ജൂബിലിയിലേക്കെത്തുമ്പോൾ കലാലയം വളർച്ചയുടെ ഉയരങ്ങൾ താണ്ടി. ഒട്ടേറെ പ്രമുഖർ പഠിച്ചിറങ്ങിയ കലാലയമായി.

ഒരു വർഷം നീളുന്ന പദ്ധതിപ്രവർത്തനങ്ങളാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ളത്. പ്ലാറ്റിനം ജൂബിലി സ്കോളർഷിപ്, ജ്ഞാനോത്സവം , കോളജിലെ വിവിധ ഡിപാർട്മെന്‍റുകളുടെ  നേതൃത്വത്തിൽ ദേശിയ സെമിനാർ തുടങ്ങി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

2023 –24 കാലത്ത് നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡാണ് കാതോലിക്കേറ്റ് കോളജ് നേടിയത്. കലാകായിക പ്രവർത്തനങ്ങളിലും മികച്ച പ്രകടനം. നൂറുകണക്കിന് ഇഞ്ചിവർഗങ്ങൾ അടക്കം വ്യത്യസ്തങ്ങളായ ഒട്ടേറെ സസ്യങ്ങൾ നിറഞ്ഞ തോട്ടം, പായൽ പഠനത്തിനുള്ള വിശാലമായ ലാബ് തുടങ്ങി വ്യത്യസ്തമായ പഠനങ്ങളും നടക്കുന്ന ഇടമാണ് കാതോലിക്കേറ്റ് കോളജ്.

Pathanamthitta Catholicate College is celebrating its Platinum Jubilee, marking 75 years of educational excellence with a year-long series of events and new initiatives. :