TAGS

പന്തളം കുരമ്പാലയില്‍ കാട്ടുപന്നികള്‍ വ്യാപകമായി ചത്തുവീഴുന്നു. രോഗമാണോ വിഷം വച്ചതാണോ എന്ന് വ്യക്തമല്ല. കാടുപിടിച്ച പറമ്പുകളിലടക്കം പന്നികള്‍ ചത്ത് അഴുകിയതോടെ നാട്ടുകാര്‍ക്ക് ഉപദ്രവമായി.

എട്ട് വര്‍ഷത്തോളമായി നാട്ടില്‍ കാട്ടുപന്നി ശല്യം തുടങ്ങിയിട്ട്. പെറ്റുപെരുകി ഉപദ്രവമായി. അടുത്തിടെ കൂട്ടത്തോടെ കാട്ടുപന്നികള്‍ ചത്തു വീഴാന്‍ തുടങ്ങി. പകല്‍ പൊതുവഴിയില്‍ പിടഞ്ഞ് ചാവുകയാണ് പന്നികള്‍. ഉപദ്രവം ഒഴിയുന്നത് ആശ്വാസമെങ്കിലും എങ്ങനെ ചാവുന്നു എന്നതാണ് ആശങ്ക. രോഗമാണോ വിഷമാണോ കാരണം എന്ന് വ്യക്തമല്ല. പന്തളം നഗരസഭാ ജീവനക്കാരെത്തിയാണ് പന്നികളെ സംസ്കരിക്കുന്നത്.

എട്ടിലധികം പന്നികള്‍ തുടരെ ചത്തു. കാടുപിടിച്ചു കിടന്ന ചില പറമ്പുകളിലും പന്നികള്‍ ചത്ത് അഴുകി. പന്നികളെ സംസ്കരിക്കാന്‍ കാട്ടില്‍ കയറാന്‍ വയ്യെന്ന് നഗരസഭാ ജീവനക്കാര്‍ കയ്യൊഴിഞ്ഞു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ സ്ഥലം ഉടമകള്‍ രംഗത്ത് വന്ന് പന്നികളെ സംസ്കരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. പന്നികള്‍ ഇല്ലാതാവുന്നത് ആശ്വാസമാണെങ്കിലും കാരണം അറിയാത്തതില്‍‌ ആശങ്കയുണ്ട്.

ENGLISH SUMMARY:

Wild boar deaths are being reported in Pandalam Kurambala, with the cause of death, whether disease or poisoning, remaining unclear. This widespread mortality is causing concern among residents due to the carcasses and potential health hazards, despite the reduction in the long-standing wild boar menace.