പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിലേക്ക് പാലക്കാട് റൈഫിള്‍സ് അസോസിയേഷന്‍ സെക്രട്ടറി എത്തിയത് കുടുംബത്തോടെ. സെക്രട്ടറി നവീനും ഭാര്യയും മൂന്നു മക്കളും വിവിധ ഇനങ്ങളില്‍ മല്‍സരിക്കുന്നുണ്ട്. പാലക്കാട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി വി. നവീന്‍, ഭാര്യ അധ്യാപികയായ സുമ, മൂന്നു മക്കളുമാണ് മല്‍സരിക്കുന്നത്. സുമ മല്‍സരിക്കുന്നത് പിസ്റ്റള്‍ ഇനത്തിലാണ്. മകള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി റൈഫിള്‍ ഇനത്തിലാണ് മല്‍‌സരിക്കുന്നത്. ഒന്‍പതാംക്ലാസുകാരി മകള്‍ ശ്രേഷ്ഠ,  പിസ്റ്റള്‍, റൈഫിള്‍ മല്‍സരത്തില്‍ മൂന്നു വര്‍ഷമായുണ്ട്. മകന്‍ ശ്രീവര്‍ദ് പിസ്റ്റള്‍ ഇനത്തില്‍ മല്‍രിക്കുന്നു. നവീന്‍ ദേശിയ തലത്തിലടക്കം വിവിധ വിഭാഗങ്ങള്‍ മല്‍സരിച്ചിട്ടുണ്ട്.

പിതാവിന്‍റെ വഴിയേയാണ് മക്കളും എത്തിയത്. സഹോദരന്‍റെ മക്കളും മല്‍സരിക്കുന്നുണ്ട്. പത്ത് വര്‍ഷമായി പാലക്കാണ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് നവീന്‍. റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് ബിസിനസുകാരനായ നവീന്‍.

ENGLISH SUMMARY:

State shooting championship in Pathanamthitta features an entire family from Palakkad Rifles Association competing in various events. The secretary, his wife, and their three children are all participating, showcasing a remarkable family dedication to the sport.