ലഹരിവിരുദ്ധ ബോധവത്കരണത്തിന് വേറിട്ട മാതൃകയുമായി രംഗത്തെത്തിയിരിക്കുകയാണ് പത്തനംതിട്ട കോന്നി സ്വദേശി ഉദയൻ ഹരിത. ഓട്ടോ ഡ്രൈവറായ ഉദയൻ രചിച്ച ‘ശലഭം’ എന്ന ലഹരിവിരുദ്ധ ഗാനത്തിന് എക്സൈസ് വകുപ്പിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും വമ്പന്‍ പിന്തുണയാണ് ലഭിക്കുന്നത്.

യാത്രക്കാരെ കാത്തുനിൽക്കുന്ന ഒഴിവുസമയങ്ങളിലാണ് ഉദയൻ ഡയറിയിൽ വരികൾ കുറിച്ചുതുടങ്ങിയത്. ലഹരി ഉപയോഗം മൂലം നിയന്ത്രണം നഷ്ടപ്പെട്ട ഒരു യുവാവിനെ നേരിൽ കണ്ട അനുഭവമാണ് ഗാനരചനയ്ക്ക് പ്രചോദനമായത്. ലഹരിവിരുദ്ധ പോരാട്ടത്തിൽ തന്റെയും പങ്ക് രേഖപ്പെടുത്തണമെന്ന ആഗ്രഹമാണ് ഗാനമായി മാറിയത്.

കോന്നി ഗ്രാമപഞ്ചായത്തും എക്സൈസ് വകുപ്പും ചേർന്നാണ് ഗാനത്തിന്റെ പ്രകാശനം സംഘടിപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരും സഹഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ലഹരി മാഫിയക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തന്റെ ഗാനവും കരുത്താകുമെന്നാണ് ഉദയൻ പ്രതീക്ഷിക്കുന്നത്.

drug-awareness:

Anti-drug awareness in Kerala is being highlighted by an auto driver from Konni, Pathanamthitta, named Udayan Haritha. He has composed and released a song titled 'Shalabham' with strong support from the Excise Department and Konni Grama Panchayat to combat drug abuse.