സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ആകെ പോയിന്‍റില്‍ രണ്ടാം സ്ഥാനം നേടിയ കിടങ്ങന്നൂര്‍ എസ്.വി.സ്കൂളിന് ആദരവുമായി നാട്.കലോല്‍സവത്തില്‍ പങ്കെടുത്ത 157കുട്ടികളേയും ഒരുമിച്ച് ഒരു വേദിയില്‍ എത്തിച്ചു.അടുത്ത വര്‍ഷം ഒന്നാംസ്ഥാനമാണ് ലക്ഷ്യം
കലോല്‍സവത്തിന്‍റെ ആകെ പോയിന്‍റില്‍ പത്തനംതിട്ട ജില്ല പതിമൂന്നാമത് ആണെങ്കിലും കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദഗുരുകുല വിദ്യാപീഠം പോയിന്‍റില്‍ മുന്നിലുണ്ട്. 157 പോയിന്‍റ് നേടിയാണ് ഇത്തവണ രണ്ടാമത് എത്തിയത്.ഹൈസ്കൂളില്‍78പോയിന്‍റും ഹയര്‍സെക്കണ്ടറിയില്‍ 79പോയിന്‍റും.ഇത്തവണ പങ്കെടുത്തവരെല്ലാം വേദിയിലെത്തി.ആറന്‍മുള ഗ്രാമ പഞ്ചായത്താണ് സ്വീകരണം ഒരുക്കിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പരിപാടി ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്തംഗം അനീഷ് വരിക്കണ്ണമല ആശംസകള്‍ നേര്‍ന്നു. 23 വര്‍ഷം മുന്‍പ് അഞ്ച് പോയിന്‍ുമായാണ് സ്കൂള്‍ കലോല്‍സവത്തില്‍ മല്‍സരം തുടങ്ങിയത്.കഴിഞ്ഞ20വര്‍ഷമായി ജില്ലയില്‍ ഒന്നാമത് എസ്.വി.സ്കൂള്‍ ആണ്. ജില്ലാ കലോല്‍സവത്തില്‍ 365കുട്ടികളാണ് മല്‍സരിച്ചത്.അധ്യാപകരുടേയും പിടിഎയുടേയും കൂട്ടായ പ്രവര്‍ത്തനമാണ് കലോല്‍സവത്തിലെ വിജയത്തിന് പിന്നില്‍.പത്തനംതിട്ടയുടെ തന്നെ പോയിന്‍റിലെ നിലനില്‍പ് കിടങ്ങന്നൂര്‍ സ്കൂളിന്‍റെ പ്രകടനത്തിലാണ്.