പത്തനംതിട്ട ഏഴംകുളം പഞ്ചായത്തില്‍ നെൽക്കൃഷിയെ സംരക്ഷിക്കാൻ വെള്ളവും വേലിയും വേണമെന്ന് കർഷകർ. വേനല്‍ കനക്കും മുമ്പുതന്നെ വയലുകള്‍ വിണ്ടുകീറിത്തുടങ്ങി.കാട്ടുപന്നിശല്യമാണ് മറ്റൊരു ഉപദ്രവം.
ഏഴംകുളം പഞ്ചായത്തിൽ നെൽക്കൃഷി അവശേഷിക്കുന്ന കളമല കരിപ്പാൽ ഏല,ഇളങ്ങമംഗലം ഐത്തല ഏല എന്നിവിടങ്ങളിലാണ് വരള്‍ച്ച തുടങ്ങിയത്.വരണ്ടുണങ്ങിയ പാടശേഖരത്ത് കാട്ടുപന്നികളുടെ ശല്യവും രൂക്ഷം.കരിപ്പാൽ ഏലായുടെ ഓരം ചേർന്നൊഴുകുന്ന ഓന്തിപ്പുഴ തോട്ടിൽ നീരൊഴുക്കു കുറഞ്ഞതിനൊപ്പം തോട്ടിൽ നിന്ന് നെൽക്കൃഷിക്ക് വെള്ളം ലഭ്യമാക്കാനും സംവിധാനമില്ല.ഒരേക്കർ നിലത്തിൽ ഒരു മാസം മുൻപാണ് ഞാറു നട്ടത്.ഇപ്പോൾ നിലം വരണ്ട് വിണ്ടു കീറി തുടങ്ങി.ഷെമീർ ഭവനിൽ ബഷീർ രണ്ട് ഏലാകളിലായി8ഏക്കറിലധികം പാടശേഖരത്താണ് കൃഷിയിറക്കിയത്.
ഐത്തല ഏലായിൽ കതിരണിഞ്ഞു തുടങ്ങിയ കൃഷിയാണ് വരൾച്ചയുടെ പിടിയിലായത്.പാടശേഖരത്ത് നീർച്ചാലുകൾ വറ്റിത്തുടങ്ങി.മറ്റ് കൃഷികളും വരൾച്ച ബാധിക്കുമെന്ന ആശങ്കയിൽ പല ഭാഗത്തും നീർച്ചാൽ അടച്ചതോടെ നെൽക്കൃഷിയെ വരൾച്ച ബാധിച്ചു.കല്ലടയാറിന്റെ സമീപത്തായുള്ള ഏലായിൽ ജലസേചന പദ്ധതിയില്ല.കഴിഞ്ഞ വര്‍ഷം ഒരേക്കറിലധികം നെല്‍ക്കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്