ശബരിമല ശ്രീകോവിലിന്‍റെ വാതിലിനും ചെറിയ കേടുപാടുകള്‍.പൂര്‍ണമായി അടയുന്നതിനാണ് തടസം.ശ്രീകോവിലിന്റേയും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളിയുടേയും തകരാര്‍ പരിഹരിച്ച് ഒരുമിച്ച് ശുദ്ധികലശം നടത്താനായിരുന്നു തീരുമാനം.ഇതിനിടെയാണ് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ഇളക്കിയത് വിവാദമായത്.
ശ്രീകോവിലിന്റേയും ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളിയുടേയും തകരാര്‍ പരിഹരിച്ച് ഒരുമിച്ച് ശുദ്ധികലശം നടത്താനായിരുന്നു തീരുമാനം.ഇതിനിടെയാണ് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ഇളക്കിയത് വിവാദമായത്.
ശബരിമല ശ്രീകോവില്‍ ശരിക്കും അടയാത്തതാണ് പ്രശ്നം.സന്നിധാനത്ത് വച്ച് തന്നെ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം.കഴിഞ്ഞ വര്‍ഷം തന്നെ തകരാര്‍ പരിഹരിക്കാന്‍ തന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ നവംബര്‍ ഒന്നിന് ദേവസ്വംബോര്‍ഡ് തീരുമാനം എടുത്തെങ്കിലും മണ്ഡലകാലമായതിനാല്‍ നീട്ടിവച്ചു.തുടര്‍ച്ചയായി പണികള്‍ പൂര്‍ത്തിയാക്കാനാണ് ദേവന്‍റെ അനുജ്ഞ.
ഇതനുസരിച്ചാണ് ആദ്യം ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നയാളാണ് ദ്വാരപാലക ശില്‍പങ്ങളില്‍ വഴിപാടായി സ്വര്‍ണം പൂശിയത്.ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ആണ് പണിക്കാര്‍. 2019 മുതല്‍ നാല്‍പത് വര്‍ഷത്തേക്കാണ് വാറന്‍റി.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെലവിലാണ് ആറാംവര്‍ഷത്തെ അറ്റകുറ്റപ്പണി.
കോടതി അനുമതി ഇല്ലാതെ ഇളക്കിയ സ്വര്‍ണപ്പാളി തിരിച്ചെത്തിക്കണമെന്ന ദേവസ്വം ബെഞ്ച് ഉത്തരവ് വന്നപ്പോഴേക്കും എല്ലാം ഉരുക്കിക്കഴിഞ്ഞിരുന്നു.കന്നിമാസ പൂജയ്ക്കായി പതിനാറിന് വൈകിട്ടാണ് നടതുറക്കുന്നത്. 21ന് രാത്രി അടയ്ക്കും.ഈ സമയത്തിനുള്ളില്‍ ശ്രീകോവില്‍ വാതിലിന്‍റെ അടക്കം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ശുദ്ധികലശം നടത്താന്‍ കഴിയുമോ എന്നാണ് ആശങ്ക