കാട്ടുമാക്കാന്‍ എന്നാല്‍ കാട്ടുപൂച്ച.ചിറ്റാര്‍ മണക്കയത്ത് റബര്‍തോട്ടം തെളിക്കുമ്പോഴാണ് രണ്ടാഴ്ച പ്രായമുള്ള രണ്ട് കാട്ടുപൂച്ചക്കുഞ്ഞുങ്ങളെ കിട്ടിയത്.പേടിച്ചോടിയ തള്ളപ്പൂച്ച വരാതായതോടെ കുഞ്ഞുങ്ങളെ രാജാമ്പാറ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.കണ്ണുകള്‍ വിരിഞ്ഞിട്ടില്ല.പാലുകൊടുത്താണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്.ഫോറസ്റ്റ് സ്റ്റേഷനില്‍ ഇവയെ പരിചരിക്കാനുള്ള പരിചയക്കുറവ് കാരണം റാന്നി ദ്രുതകര്‍മ സേന എത്തി കുഞ്ഞുങ്ങളെ ഏറ്റെടുത്തു.വളര്‍ന്ന ശേഷം കാട്ടില്‍ തുറന്നു വിടും.വംശനാശ ഭീഷണി നേരിടുന്ന ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗങ്ങളാണ് ഇവ. കാട്ടുപൂച്ചകള്‍ മനുഷ്യരോട് ഇണങ്ങാറില്ല