കുടിവെള്ള കണക്ഷന്‍ റദ്ദാക്കിയതോടെ വെള്ളമില്ലാത്ത പുതിയ അധ്യയനവര്‍ഷമാണ് റാന്നി വൈക്കം സര്‍ക്കാര്‍ യുപി സ്കൂളിനെ കാത്തിരിക്കുന്നത്. നിരന്തരം തകരാറാകുന്ന സ്കൂള്‍ ബസിന് പകരം പുതിയ ബസുകിട്ടിയിട്ടില്ല. ശുചിമുറികളും ആകെ നാശമായി.
കുടിശിക ഒരു ലക്ഷം കടന്നതോടെയാണ് ജല അതോറിറ്റി പൈപ്പ് കണക്ഷന്‍ റദ്ദാക്കിയത്.ഇതോടെ വെള്ളംകുടി മുട്ടി.ഒരു ലക്ഷം കുടിശിക അടയ്ക്കാനുള്ള പണമില്ല.ജനപ്രതിനിധികളും പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ടില്ല.പതിനാല് വര്‍ഷമെത്തി സ്കൂള്‍ ബസ് നിരന്തരം തകരാറാണ്.പുതിയ ബസിനായി അലഞ്ഞെങ്കിലും ആരും ബസ് അനുവദിച്ചില്ല.ശുചിമുറികളുടെ അവസ്ഥയും ദയനീയമാണ്.പുതിയ ശുചിമുറി വേണമെന്ന ആവശ്യത്തിനും ഫലമുണ്ടായില്ല
സ്കൂള്‍ പെയിന്‍റ് കണ്ടിട്ട് കാലങ്ങളായി.പൊട്ടിയ ജനല്‍ചില്ലുകള്‍ പോലും മാറ്റിയിട്ടില്ല. 116 വര്‍ഷം പഴക്കമുള്ള സകൂളാണ്.ഒന്നു മുതല്‍ ഏഴ് വരെ 320കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്.ഈവര്‍ഷം കൂടുതല്‍ കുട്ടികളെത്തി. പ്രാരാബ്ധങ്ങള്‍ക്കിയിലും പ്രവേശനോല്‍സവം ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ് പിടിഎയും അധ്യാപകരും.