പത്തനംതിട്ട തണ്ണിത്തോട്ടിൽ ജനവാസമേഖലയിലെ പുഴയിൽ ഇറങ്ങിയും കരയ്ക്ക് കയറിയും കാട്ടാനകൾ. കുട്ടിയാനയും എരണ്ടക്കെട്ട് സംശയിക്കുന്ന പിടിയാനയുമാണ് പുഴയിലും കരയിലുമായി നിലയുറപ്പിക്കുന്നത്. വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്.
ഇന്നലെ രാവിലെയാണ് ആദ്യം പുഴയോരത്ത് ഏറെ നേരം കാട്ടാനകളെ കണ്ടത്. പിടിയാനയും കുട്ടിയാനയും ഉൾപ്പെടെ മൂന്ന് ആനകൾ ഉണ്ടായിരുന്നു. 12 മണിക്കൂറുകൾക്കു ശേഷം രാത്രി ഒമ്പത് മണിക്ക് ഇവ ഉൾവനത്തിലേക്ക് തിരികെ പോയി. ഇന്ന് രാവിലെ വീണ്ടും കല്ലാറിൽ ഇറങ്ങി. ആദ്യം പിടിയാന എത്തി. പിന്നാലെ കുട്ടിയാനയും.
പടക്കം പൊട്ടിച്ച് ഇവയെ തുരത്തിയെങ്കിലും വീണ്ടും തിരികെ വരാൻ സാധ്യതയുള്ളതിനാൽ വനപാലക സംഘം നിരീക്ഷണം തുടരുകയാണ്. ഇവയ്ക്ക് മറ്റ് പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.