ഐ.ടി. പാര്‍ക്കുകളില്‍ മദ്യവില്‍പന മറ്റ് അവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ട് പോരെയെന്ന് ടെക്കികള്‍. സ്ത്രീസുരക്ഷയും സാമൂഹിക സുരക്ഷയും കണക്കിലെടുക്കണമെന്നും ആവശ്യമുണ്ട്. ഗതാഗതസൗകര്യവും, കുടിവെള്ളവുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാര്‍. കനത്തമഴയില്‍ ഇന്‍ഫോപാര്‍ക്ക് കുതിര്‍ന്നു നിവരുന്നതിന് മുന്‍പാണ് ഐ.ടി പാര്‍ക്കുകളിലെ മദ്യവില്‍പനയ്ക്കുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന വിവരം പുറത്തുവരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.