മലയാള മനോരമ മീഡിയ പാർട്ണറായ കൃഷ്ണായനം സംഗീതോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് തുടക്കം. രാജ്യാന്തര നിലവാരത്തിലുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങളോടെയാണ് മൈതാനത്ത് പരിപാടി സംഘടിപ്പിച്ചത്. മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ ഭക്തിഗാനങ്ങൾ സദസിനെ ആവേശഭരിതമാക്കി. എം.ജി. ശ്രീകുമാറിനൊപ്പമുള്ള മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പാട്ട് ഗാനാസ്വാദകർക്ക് വേറിട്ട അനുഭവമായി. 

നാളെ ഹരിശങ്കറിന്റെ സംഗീതത്തിനൊപ്പം പ്രശസ്ത കെ - പോപ്പ് താരം ഔറയുടെ ചടുലമായ പ്രകടനവും ആവേശം പകരും. ഹൈ ഡെഫിനിഷൻ എൽഇഡി സ്ക്രീൻ, മൂവിങ് ഷാർപി ലൈറ്റുകൾ, സ്മോക്ക് ബബിൾസ്, ഡ്രൈ ഐസ് ഫോഗ്, കോൾഡ് പൈറോ, കളർ ഫ്ലേമുകൾ തുടങ്ങിയ ഇഫക്ടുകളോടെ വിദേശ സംഗീതവിരുന്നിന്റെ അനുഭവവും ദൃശ്യവിരുന്നും നൽകുന്ന പരിപാടി കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ENGLISH SUMMARY:

The 'Krishnayanam' music festival, partnered by Malayala Manorama, has kicked off at the Asramam Ground in Kollam with world-class sound and lighting arrangements. Renowned Malayalam playback singer M.G. Sreekumar enthralled the audience with his devotional songs, while a surprise duet performance alongside Minister P.C. Vishnunadh offered music lovers a unique experience. The upcoming sessions will feature Hariisankar's musical performance alongside a dynamic stage show by international K-pop star Aoora. Thousands of spectators flocked to the venue to witness the grand visual spectacle, enhanced by high-definition LED screens, moving sharp lights, cold pyros, and atmospheric fog effects.