കൊല്ലം തൃക്കണ്ണാപുരത്ത് നാട്ടുകാർക്ക് ഭീഷണിയായി ഭീമൻ കടന്നൽക്കൂട്. പ്രദേശത്തെ എട്ടോളം വീട്ടുകാർക്കാണ് കടന്നലുകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്തത്. പരാതി നൽകിയിട്ടും കടന്നൽ കൂട് നശിപ്പിക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കുമ്മിൾ പഞ്ചായത്തിലെ തൃക്കണ്ണാപുരത്താണ് ഭീമൻ കടന്നൽകൂട് ഭീതി പരത്തുന്നത്. ആളൊഴിഞ്ഞ പറമ്പിൽ കടന്നൽ കൂട് കൂട്ടിയത് ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കൂട് വലുതായതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന പ്രദേശം കടന്നലുകൾ കയ്യടക്കിയതോടെ ആശങ്കയിലാണ് നാട്ടുകാർ.
കടന്നലുകളുടെ ആക്രമണത്തിൽ ഒരാഴ്ച മുൻപ് ദിവസം പൂച്ച ചത്തു. ഒരുമാസം മുൻപാണ് കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചത്. കടന്നൽകൂട് നശിപ്പിക്കാൻ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം