സംസ്ഥാനത്തെ നിർമ്മാണ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക്.

സിമന്‍റിനും ക്വാറി ഉത്പന്നങ്ങൾക്കും വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ക്വാറി ഉത്പന്നങ്ങൾക്ക് മൂന്ന് തവണയാണ് 

വില വർദ്ധിപ്പിച്ചത്. തുടർച്ചയായി വില വർധിക്കുന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കോൺട്രാക്‌ടർന്മാർ.

സംസ്ഥാനത്തിന് പുറത്തേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ തമിഴ്നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.ഇതിന് പിന്നാലെ കേരളത്തിലെ നിർമ്മാണ മേഖലയിൽ ദുരിതം തുടങ്ങി. ജൂലൈയിൽ മൂന്ന് തവണയും ആഗസ്റ്റിൽ ഒരു തവണയും ക്വാറി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചു. 

 1 ലോഡിന് 1000 മുതൽ 1200 രൂപ വരെയാണ് വിലവർധന. ഇതോടെ ക്വാറി , ക്രഷർ ഉടമകളും തീക്കൊള്ള തുടങ്ങി. പാറ,മെറ്റൽ, എം സാൻഡ്, ജിഎസ്പി എന്നിവയ്ക്ക് വില കൂട്ടി. ക്വാറി ഉത്പനങ്ങൾക്ക് മാത്രമല്ല കെട്ടിട നിർമ്മാണ സാധനങ്ങൾക്ക് എല്ലാം തീപ്പിടിച്ച വില. സിമിന്‍റ് ഒരു ചാക്കിന് 30 മുതൽ 34 രൂപ വരെ വർധിച്ചു . കമ്പിക്കും വില കൂടി. സാനിറ്ററി ഉത്പനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ നിർമ്മാണ മേഖല പ്രതിസന്ധിയിലെന്ന് കോൺട്രാക്ടർമാർ.

വില വർധിച്ചതോടെ മുൻകൂട്ടി ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. വലിയ സാമ്പത്തിക ബാധ്യത മറികടക്കണമെങ്കിൽ കൂടിയ വിലക്ക് ആനുപാതികമായി ഷെഡ്യൂൾ ഓഫ് റൈറ്റ് സർക്കാർ പരിഷ്കരിക്കണം. സർക്കാർ ഇടപെട്ടില്ലെങ്കിൽ നിർമ്മാണ ഗുണനിലവാരത്തെയും വിലവർദ്ധന ബാധിക്കും. 

Kerala construction crisis is deepening as prices of cement and quarry products have surged.: