തകര്‍ന്നു തരിപ്പണമായി കൊല്ലം മരത്തടി റോഡ്. ജീവന്‍ പണയംവച്ചാണ് നാട്ടുകാര്‍ കൊല്ലം നഗരഹൃദയത്തിലുള്ള ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാനുള്ള വാഗ്ദാനമായി മാത്രം മരത്തടി റോഡ് നവീകരണം ഒതുങ്ങി.

റോഡെന്നാണ് സര്‍ക്കാരും കോര്‍പറേഷനും ഒക്കെ ഇതിനെ വിശേഷിപ്പിക്കുന്നത്.  എന്നാല്‍ ഇതിലൂടെ സഞ്ചരിക്കണമെങ്കില്‍ സര്‍ക്കസ് അറിഞ്ഞാലും പ്രയാസമാണ്. കണ്ണൊന്നു തെറ്റിയാല്‍ ചെളിയില്‍ വീഴും. വീണും കയ്യും കാലും പ്ലാസ്റ്ററിട്ടു കിടപ്പായവര്‍ നിരവധി. ജീവനില്‍ ഭയമുള്ള ആരും ഇതു വഴി വരാറില്ല. വേറെ വഴിയൊന്നും ഇല്ലാത്തവരാണ് ഇപ്പോഴും ഇതു വഴി യാത്ര ചെയ്യുന്നത്.

മന്ത്രി ഷിബുബേബിജോണിന്‍റെ മണ്ഡലമായ ചവറയിലാണ് മരത്തടി റോഡ്. ടാറിന്‍റെ വിലകൂടിയതുകാരണം കോണ്‍ട്രാക്ടര്‍ പിന്‍വാങ്ങിയതാണെന്നും കൂടിയതുക അനുവദിക്കണമെന്ന ആവശ്യം മന്ത്രിസഭാ യോഗത്തില്‍ വെച്ച് പാസാക്കിയെന്നും , ഉടന്‍ നിര്‍മാണം തുടങ്ങുമെന്നുമാണ് മന്ത്രിയും വിശദീകരണം. 

ENGLISH SUMMARY:

Kollam Marathadi Road is in a completely dilapidated state, forcing locals to risk their lives while commuting. Despite promises during election times and official descriptions, the road's condition makes travel perilous, often leading to injuries