ആലപ്പുഴ പുന്നപ്ര തീരദേശത്ത്  പാമ്പ് ഭീഷണി. തീരത്ത് അപൂർവമായി മാത്രം കാണുന്ന മലമ്പാമ്പിനെ മൽസ്യബന്ധന  വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി. കടൽഭിത്തിക്കിടയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. 

പുന്നപ്ര തെക്ക് നർബോന ചാപ്പലിനു സമീപം   മൽസ്യബന്ധന വലയിൽ കുടുങ്ങിയ നിലയിലാണ് മലംപാമ്പിന  കണ്ടെത്തിയത്. എട്ടടി നീളവും 40 കിലോ തൂക്കവുമുള്ള പാമ്പാണ് വലയിൽ കുടുങ്ങിയത്. വിവരമറിഞ്ഞ് വനം ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടു പോയി വാടപ്പൊഴിക്ക് സമീപം വനത്തിന് തുല്യമായ രീതിയിലാണ് മരങ്ങൾ തിങ്ങി വളർന്നു നിൽക്കുന്നത്. മലമ്പാമ്പിൻ്റെ മുട്ടകളും കുഞ്ഞുങ്ങളും ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ.മൽസ്യം പിടിക്കാൻ പൊഴിയിൽ സ്ഥാപിച്ചിരിക്കുന്ന വലകളിൽ പാമ്പ് കുടുങ്ങുമെന്ന ആശങ്കയാണ് ഇവർക്ക്. പ്രദേശത്ത് പല വീട്ടിലും വല നിർമാണവുമുണ്ട്.  വലകൾക്കിടയിൽ പാമ്പ് കയറിയിരുന്നാൽ അറിയില്ല. ഒരാഴ്ച മുൻപ്  കടൽഭിത്തിക്കിടയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പാമ്പിൻ മുട്ടകളും തീരത്ത് പലയിടത്തും കാണാറുണ്ടെന്നും നാട്ടുകാർ പറയുന്നു