ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രശ്നങ്ങൾ പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് CPI പ്രതിഷേധ സമരം. CPI യുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ബഹുജന ശ്യംഖല തീർത്തു. പരാതികൾ ഉയർന്നിട്ടും ആശുപത്രി വികസന സമിതി യോഗം കൃത്യസമയത്ത് ചേരാൻ നടപടി ഇല്ലെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് കുറ്റപ്പെടുത്തി.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം രോഗികൾ മരിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് CPI യും ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ആശുപത്രിയിലെ ശോച്യാവസ്ഥക്കെതിരെ മണ്ഡലം തലത്തിൽ ഒപ്പ് ശേഖരണം നടത്തിയ ശേഷമാണ് പരസ്യ പ്രതിഷേധവുമായി ബഹുജന ശൃംഖല സംഘടിപ്പിച്ചത്.
പ്രതിഷേധ സംഗമം CPI ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പ് മുഖ്യമന്ത്രിക്ക് കൈമാറും. ഫലപ്രദമായ നടപടി ഉണ്ടായില്ലങ്കിൽ തുടർ സമരങ്ങൾ നടത്തു മെന്ന് CPI നേതൃത്വം വ്യക്തമാക്കുന്നു.