കാലവർഷക്കെടുതിയിൽ മുങ്ങി നശിച്ച പത്തനംതിട്ട പെരുനാട് ജലവൈദ്യുത പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. തുടർച്ചയായി മൂന്ന് തവണ വെള്ളം കയറി നശിച്ച പദ്ധതിയുമായി മുന്നോട്ട് പോകണമോയെന്നും ആലോചനയുണ്ട്.
ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയുണ്ടായ വെള്ളപ്പൊക്കത്തിലാണ് പെരുനാട് പദ്ധതിയില്‍ വെള്ളംകയറിയത്. വെള്ളപ്പൊക്കത്തിൽ രണ്ട് ജനറേറ്ററുകളും കൺട്രോൾ റൂം അടക്കം പദ്ധതി പൂർണ്ണമായും വെള്ളത്തിൽ മുങ്ങി.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.തുടർച്ചയായി മൂന്നാം തവണയാണ് പദ്ധതിയിൽ വെള്ളം കയറി നശിക്കുന്നത്. അശാസ്ത്രീയമായ നിർമ്മാണം കാരണമാണ് വെള്ളം കയറുന്നത് എന്നും സംരക്ഷണഭിത്തി നിര്‍മിക്കണം എന്നുമാണ് വിലയിരുത്തല്‍.വെള്ളത്തിൽ മുങ്ങിയ കൺട്രോൾ സ്റ്റേഷൻ വൃത്തിയാക്കുന്ന ജോലികൾതുടരുകയാണ്.
നാല് മെഗാവാട്ടാണ് പെരുനാട് പദ്ധതിയുടെ ഉൽപ്പാദന ശേഷിവൈദ്യുതോൽപ്പാദനം നടക്കാത്തതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ട്.കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ലഎന്നാണ് അറിയിപ്പ്.നിലവിലെ പണി പൂര്‍ത്തിയാകാന്‍ മൂന്നുമാസമെങ്കിലും വേണ്ടിവരും.