തകര്‍ന്നു തരിപ്പണമായി റോഡ്; തിരിഞ്ഞു നോക്കാതെ അധികൃതര്‍

തകര്‍ന്നു തരിപ്പണമായി തിരുവനന്തപുരം അരുവിക്കര –വെള്ളനാട് റോഡ്. നഗരത്തിലെത്താന്‍ മലയോര മേഖല ആശ്രയിക്കുന്ന പ്രധാന റോഡാണ് കാല്‍നട പോലും അസാധ്യമായ രീതിയിലായി മാറിയത്. അധികൃതരോടു റോഡിന്‍റെ അവസ്ഥ പറ‍ഞ്ഞു മടുത്തിരിക്കുകയാണ് നാട്ടുകാര്‍

ഇതാണ് അരുവിക്കര –വെള്ളനാട്  റോഡ്. നഗരത്തിലേക്ക് മലയോരമേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വന്നെത്താന്‍ കഴിയുന്ന റോഡാണിത്. എന്നാല്‍ ഇന്നു ഈ റോഡെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇവിടത്തുകാര്‍ക്ക് ഭയമാണ്. റോഡിനു നടുവിലുള്ള കുഴികളില്‍ വീണ് അപകടം പതിവായതാണ് കാരണം.  സ്ത്രീകള്‍ അടക്കമുള്ളവര്‍ ഓടയില്‍ തെറിച്ചു വീണ അപകടം പോലും ഉണ്ടായിട്ടുണ്ട്. റോഡിനു ഇരുവശത്തും ഇതുപോലെ ചരല്‍ ഇറക്കിയിട്ടിട്ട് വര്‍ഷം ഒന്നായി. ഇതുകൊണ്ടു തന്നെ കാല്‍ നടയാത്രയും അസാധ്യമാണ്. സ്കൂള്‍ വാഹനങ്ങളടക്കം പോകുന്ന റോഡ് എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍

The Thiruvananthapuram Aruvikkara-Vellanadu road was destroyed