വഴിപാട് നേര്‍ന്ന ആറന്‍മുള വള്ളസദ്യയില്‍ പങ്കെടുത്ത് നടന്‍ ദിലീപ്. പള്ളിയോടങ്ങളുടെ യാത്രയിലും ദിലീപ് പങ്കെടുത്തു. നടന്‍ എത്തിയതറിഞ്ഞ് ഒട്ടേറെ ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു  വള്ളസദ്യയുടെ ആദ്യ ചടങ്ങുമുതല്‍ ദിലീപ് പങ്കെടുത്തു. രാവിലെ ആനക്കൊട്ടിലില്‍ നിലവിളക്ക് തെളിയിച്ചു. ഉച്ചയോടെ പള്ളിയോടത്തില്‍ കയറി ക്ഷേത്രത്തിന്‍റെ വടക്കേ കടവില്‍ അടുത്തു.

ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു ദിലീപിന്‍റെ വഴിപാട് വള്ളസദ്യ. വടക്കേ കടവില്‍ പള്ളിയോടത്തിന്‍റെ തുഴച്ചില്‍ക്കാര്‍ക്കും കരക്കാര്‍ക്കും സ്വീകരണം. വഞ്ചിപ്പാട്ട് പാടി ക്ഷേത്ര നടയിലെത്തി..തുടര്‍ന്ന് ഉൗട്ടുപുരയില്‍ നിലവിളക്ക് കൊളുത്തി  ഇലയിട്ട് ആദ്യം ഭഗവാനെ സങ്കല്‍പിച്ച് സദ്യ വിളമ്പി. പള്ളിയോട പ്രതിനിധിക്ക് തുളസിമാല ചാര്‍ത്തി. തുഴച്ചില്‍ക്കാര്‍ ഇലയില്‍ സദ്യവിളമ്പി. വള്ളസദ്യയുണ്ട് ആറന്‍മുള ഭഗവാനെ തൊഴുത് മനസ് നിറഞ്ഞെന്ന് ദിലീപ് പറഞ്ഞു.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.