കൊല്ലത്ത് നാല്‍പതു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന എണ്ണൂറ്റിയമ്പത് കിലോ നിരോധിത പാന്‍മസാല എക്സൈസ് പിടികൂടി. പുന്തലത്താഴത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരിവില്‍പ്പന. ഒരാളെ അറസ്റ്റു ചെയ്തു.
പുന്തലത്താഴം മംഗലത്ത് നഗറിൽ ഷാജഹാനാണ് അറസ്റ്റിലായത്. വീട് വാടകയ്ക്കെടുത്തായിരുന്നു ലഹരികടത്തും വില്‍പ്പനയും. നാല്‍പതു ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന എണ്ണൂറ്റിയമ്പത് കിലോനിരോധിത പാന്‍മസാല പായ്ക്കറ്റുകള്‍ എക്സൈസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയിലാണ് കൊല്ലത്തേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചിരുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതായിരുന്നു രീതി. പിടികൂടിയ പാന്‍മസാലയ്ക്ക് ഏകദേശം പത്ത് ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലത്തേക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നവരെയും കണ്ടെത്തണം. പ്രതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Banned pan masala seized by excise
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.