TAGS

കൊല്ലം അഞ്ചലില്‍ കനാലില്‍‌ മാലിന്യം തളളുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ചാക്കുകളില്‍ നിറച്ച മാലിന്യം രാത്രിയില്‍ വാഹനങ്ങളിലാണ് കനാലില്‍ ഒഴുക്കിവിടുന്നത്. അഞ്ചൽ പഞ്ചായത്തിലെ മാവിള ജംക്ഷന് സമീപത്തെ കനാലിലാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത്. 

ഇറച്ചിക്കോഴി അവശിഷ്ടങ്ങളും മറ്റും രാത്രിയില്‍ ചാക്കുകളില്‍ നിറച്ചാണ് ഇവിടെ എത്തിക്കുന്നത്. കല്ലട ജലസേചനപദ്ധതിയുടെ കനാല്‍ പ്രദേശമാണിത്. കനാലിന് സമീപം താമസിക്കുന്നവരാണ് ബുദ്ധിമുട്ടിലായത്. രൂക്ഷമായ ദുര്‍ഗന്ധത്താല്‍ ആര്‍ക്കും ഒന്നുംചെയ്യാനാകാത്ത അവസ്ഥ. പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയെന്ന് നാട്ടുകാര്‍ പറഞ്ഞു.