പത്തനംതിട്ട കോട്ടാങ്ങലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരമരം പറിച്ചു മാറ്റിനട്ടു. കോട്ടാങ്ങൽ ദേവീക്ഷേത്ര പരിസരത്ത് ഊട്ടുപുര പണിയുന്നതിനായാണ് മരം മാറ്റിനട്ടത്. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു 80 അടിയോളം നീളമുള്ള ആഞ്ഞിലിയുടെ നീക്കം.

ചുട്ടുപൊള്ളുമ്പോൾ ക്ഷേത്രപരിസരത്ത് തണലൊരുക്കി. മരണശേഷമുള്ള ക്രിയകൾക്ക് വേദിയായി. തേടിവരുന്ന പക്ഷികൾക്കെല്ലാം വീടായി. ക്ഷേത്രത്തിൻറെ അവിഭാജ്യ ഘടകമായി മാറിയ കാഞ്ഞിരമരത്തെ കൈവിടെണ്ടന്ന് ക്ഷേത്രസമിതിയും തീരുമാനിച്ചു. രണ്ടു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ കാഞ്ഞിരം 12 മീ. അകലെയുള്ള മറ്റൊരിടത്തേക്ക്. പടയണിക്ക് പേരുകേട്ട ക്ഷേത്രത്തിൽ പടയണിത്താളങ്ങളുടെ ശീലോടെ നിലയുറപ്പിച്ച് പുനർജന്മം. 

tree was uprooted and replaced