ലക്ഷങ്ങളുടെ വരുമാനം ഉണ്ടെങ്കിലും കൊല്ലം സാമ്പ്രാണിക്കോടിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. വിശദമായ വികസനപദ്ധതി തയാറാക്കണമെന്നാണ് ബോട്ട് ക്ളബിന്റെയും നാട്ടുകാരുടെയും ആവശ്യം. കൂടുതല്‍ ഫ്ളോട്ടിങ് ബോട്ടു ജെട്ടികളും സുരക്ഷയും ഉറപ്പാക്കണം.
സുരക്ഷാജീവനക്കാരെ ഡിടിപിടി നിയമിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. രണ്ട് ഫ്ളോട്ടിങ് ബോട്ട് ജെട്ടി മാത്രമാണ് തുരുത്തിലുളളത്. തുരുത്തില്‍ നിന്ന് കുറച്ചുകൂടി ദൂരത്തേക്ക് ഫ്ളോട്ടിങ് ബോട്ട് ജെട്ടി മാറ്റിയ ശേഷം തുരുത്തിന് ചുറ്റുമായി ഫ്ളോട്ടിങ് നടപ്പാത ഉണ്ടാകണം. ശുചിമുറി സൗകര്യം, തുരുത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് നനഞ്ഞ വസ്ത്രം മാറുന്നതിനുളള സൗകര്യം, തുരുത്തിന് ചുറ്റും സംരക്ഷിത ജൈവവേലി എന്നിവ വേണം. അഞ്ചിലധികം ഇനത്തിലുളള കണ്ടല്‍ചെടികളാണ് ഇവിടെയുളളത്. കൊച്ചുകുട്ടികളും പ്രായമുളളവരും മറ്റും എത്തുന്നതിനാല്‍ കൂടുതല്‍ ഇരിപ്പിടങ്ങളൊക്കെ ഒരുക്കേണ്ടതുണ്ട്.
മറ്റ് കടവുകളില്‍ നിന്ന് അനധികൃത ബോട്ടുകളുടെ സര്‍വീസുണ്ട്. തടയാന്‍ നടപടിയില്ലെന്ന് ബോട്ട് ഉടമകള്‍.2018 നവംബര്‍ മുപ്പതിനാണ് തുരുത്തിലേക്ക് ആദ്യ ബോട്ട് സര്‍വീസ് ആരംഭിച്ചത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് വിനോദസഞ്ചാരികള്‍ക്ക് തുരുത്തില്‍ പ്രവേശിക്കാനുളള സമയം.