കൊല്ലത്തെ പത്തനാപുരം ഏനാത്ത് റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. പൊടിശല്യവും, മഴയില്‍ ചെളിയും നിറഞ്ഞതോടെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. ആറുമാസം മുന്‍പാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ റോഡ് നിര്‍മാണം തുടങ്ങിയത്.

പത്തനാപുരം പളളിമുക്ക് കവലയിലെ ക്ഷേത്രം മുതൽ ഏനാത്ത് വരെ പതിനാലു കിലോമീറ്ററിലാണ് റോഡ് നവീകരണം. പലയിടഘങ്ങളിലും റോഡ് പൊളിച്ചിട്ടതോടെ നാട്ടുകാര്‍‌ വെട്ടിലായി. നിര്‍മാണകാലയളവില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും റോഡ് നിര്‍മാണം അനന്തമായി നീളുന്നതാണ് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നത്. പൊടിശല്യം രൂക്ഷം. മഴ പെയ്തപ്പോള്‍ ചെളി നിറഞ്ഞു. 

കലുങ്ക് നിർമാണം പുരോഗമിക്കുകയാണെന്നാണ് നിര്‍മാണച്ചുമതലയുളളവര്‍ നൽക്കുന്ന വിശദീകരണം. ഏനാത്ത് ഭാഗത്ത് നിന്ന് റോഡിന്റെ ടാറിങ് ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ–പുനലൂർ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്. 

It is alleged that the construction of Pathanapuram Enath Road is dragging on