
എങ്ങനെയൊക്കെ ഓടിച്ചു വിടാന്‍ ശ്രമിച്ചിട്ടും ഓണക്കാലത്തെ അതിഥികള്‍ വീണ്ടും പന്തളത്ത് വീണ്ടുമെത്തി. വര്‍ഷങ്ങളായി പന്തളത്തെ വിവാദ അതിഥികളായ ദേശാടനപ്പക്ഷികളാണ് വീണ്ടും എത്തിയത്. പക്ഷികളെ തുരത്താന്‍ താവളമായിരുന്ന മാവുകള്‍ വലയിട്ട് നിര്‍ത്തിയിരിക്കുകയാണ്.
കാലങ്ങളായി പന്തളത്തെ വലിയ തര്‍ക്കവും ചര്‍ച്ചയുമായിരുന്നു ദേശാടനപ്പക്ഷികള്‍. പന്തളം മാവേലിക്കര റോഡില്‍ ചന്തയ്ക്ക് സമീപത്തെ രണ്ട് മാവുകളായിരുന്നു താവളം. പക്ഷിക്കാഷ്ടം കാരണം കച്ചവടക്കാരും യാത്രക്കാരും പ്രതിഷേധം തുടങ്ങിയതോടെയാണ് ജൈവ വൈവിദ്ധ്യ ബോര്‍ഡില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് മാവുകള്‍ വലയിട്ട് നിര്‍ത്തിയത്. ഇതോടെ ദേശാടനപ്പക്ഷികളുടെ വരവ് നിലയ്ക്കുമെന്ന് കരുതി. പക്ഷെ ഇക്കുറി പക്ഷികള്‍ സമീപത്തെ പേരാല്‍ അടക്കം മറ്റ് മരങ്ങളില്‍ ചേക്കേറി കൂട് വച്ച് മുട്ടയുമിട്ടു. പക്ഷികളുടെ സഞ്ചാരപഥം ഇതുവഴി ആയതാകാം കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
മരങ്ങള്‍ വെട്ടാനുള്ള നീക്കം തടഞ്ഞത് ഹൈക്കോടതിയാണ്. നിലവില്‍ ചേക്കേറിയ പേരാല്‍ അടക്കമുള്ള മരങ്ങള്‍ പൈതൃകമരങ്ങളാക്കി സംരക്ഷിച്ചിരിക്കുകയാണ്. പുതിയ ബസ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള മേഖലയിലെ മരങ്ങളിലാണ് നിലവില്‍ പക്ഷികള്‍ ചേക്കേറിയത്. പുതിയ ബസ്റ്റാന്‍ഡിന്റെ മദ്ധ്യഭാഗത്തായി പേരാല്‍ വരും. നിലവില്‍ ബുദ്ധിമുട്ടില്ലെങ്കിലും പുതിയ ബസ് സ്റ്റാന്‍ഡ് വരുന്നതോടെ കുഴപ്പമാകുമോ എന്ന് ചിലര്‍ക്ക് ആശങ്കയുണ്ട്. പക്ഷികള്‍ വന്നുപോകുന്നതാണ് സന്തോഷമെന്നാണ് ഒരുവിഭാഗം പറയുന്നത്.
Migratory birds arrives at Pandalam