TAGS

മതസൗഹാർദത്തിന്റെ സന്ദേശം പകരുകയാണ് കൊല്ലത്തെ രണ്ട് ആരാധനാലയങ്ങള്‍. അഞ്ചല്‍ വിളക്കുപാറ ഇളവറാംകുഴിയിലെ ഹൈന്ദവക്ഷേത്രവും മുസ്‍ലിം പളളിയുമാണ് നാടിന് പ്രകാശമാകുന്നത്. ജില്ലയുടെകിഴക്കൻ മേഖലയായ വിളക്കുപാറ ഇളവറാംകുഴിയിലാണ് മതസൗഹാർദത്തിന്റെ രണ്ട് അടയാളങ്ങള്‍. ഇവിടെ ശിവപുരം മഹാദേവ ക്ഷേത്രത്തിനും, മുഹ്്യുദ്ദീൻ മുസ്്്ലീം ജമാഅത്ത് പള്ളിക്കും റോ‍ഡ് വശത്തുളളത് നാടിന്റെ സൗഹാര്‍ദ വഞ്ചിയാണ്. ഒരു അടിത്തറയിലാണ് ക്ഷേത്രത്തിനും പളളിക്കും വഞ്ചിപ്പെട്ടി നിര്‍മിച്ചത്.

ഇതുമാത്രമല്ല, ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും പോകുന്നത് ഒരുവഴിയിലൂടെയാണ്. വഴിയുടെ മുന്നില്‍ സ്ഥാപിച്ച കവാടത്തിന് മതസൗഹാർദ കവാടം എന്നാണ് പേര്. പളളിയുടെയും ക്ഷേത്രത്തിന്റെയും പേരുളള ഒരു കവാടം തല ഉയര്‍ത്തി നില്‍ക്കുന്നു. കൂടാതെ മതസൗഹാര്‍ദ സന്ദേശങ്ങളുമായി എല്‍ഇഡി ഡിസ്പ്ളേ ബോര്‍ഡ‍ും. ക്ഷേത്രത്തിലെ ഉല്‍സവത്തിനും പളളിയുമായി ബന്ധപ്പെട്ട പെരുന്നാളുകള്‍ക്കും നോമ്പ് നേര്‍‌ച്ചയ്ക്കുമൊക്കെ എല്ലാവരും ഒന്നിച്ചുണ്ടാകുമെന്നതും ഇൗ നാടിന്റെ കൂട്ടായ്മയുടെ സന്ദേശമാണ്. 

Temple and Masjid in Kollam, Anchal gives message of religious harmony