അറുപത്തിരണ്ട് വര്‍ഷം ആണ്‍കുട്ടികള്‍ മാത്രം ഓടിനടന്ന സ്കൂള്‍; ആദ്യമെത്തിയ പെണ്‍കുട്ടി അനിലക്ഷ്മി

അറുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടൂര്‍ ബോയ്സ് ഹൈസ്കൂളില്‍ പെണ്‍കുട്ടികളെത്തി. ഈ വര്‍ഷമാണ് ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളിനെ മിക്സഡ് സ്കൂള്‍ ആക്കാനുള്ള ഉത്തരവ് വന്നത്.

അറുപത്തിരണ്ട് വര്‍ഷം ആണ്‍കുട്ടികള്‍ മാത്രം ഓടിനടന്ന സ്കൂള്‍ മൈതാനം. അവിടേക്ക് ആദ്യമെത്തിയ പെണ്‍കുട്ടി അനിലക്ഷ്മി. എട്ടാം ക്ലാസിലേക്കായിരുന്നു പ്രവേശനം. തൊട്ടടുത്ത ദിവസം നാലു പെണ്‍കുട്ടികള്‍ കൂടിയെത്തി. എട്ടാം ക്ലാസില്‍ 21 ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും. 1917ല്‍ തുടങ്ങിയതാണ് അടൂരിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍. 1961ല്‍ കുട്ടികള്‍ ഏറിയതോടെ ഗേള്‍സ് ബോയ്സ് സ്കൂളുകവായി പിരിഞ്ഞു. 2021 മുതല്‍ മിക്സഡ് സ്കൂളാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും ഫലം കണ്ടത് ഇപ്പോഴാണ്.സ്കൂളിന്‍റെ മികവാണ് ആകര്‍ഷിച്ചതെന്ന് ആദ്യമെത്തിയ പെണ്‍കുട്ടി അനിലക്ഷ്മി

യുപി ക്ലാസിലും ഒരു പെണ്‍കുട്ടി എത്തിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തെ ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മിക്സഡ് സ്കൂള്‍ ആക്കിയുള്ള ഉത്തരവ് വന്നത്. ഇപ്പോഴും കുട്ടികള്‍ അന്വേഷിച്ച് എത്തുന്നുണ്ട്. വരും വര്‍ഷം കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തുമെന്നാണ് പ്രതീക്ഷ. 

An all-boys school for sixty-two years; Anilakshmi was the first girl to arrive