ചൂട് മുന്നറിയിപ്പിനിടയിലും പത്തനംതിട്ടയില്‍ കാറ്റിലും മഴയിലും വന്‍ നാശം. തുമ്പമണ്‍, നരിയാപുരം ഏനാത്ത് ഭാഗങ്ങളിലാണ് കനത്ത നാശമുണ്ടായത്. വാഴക്കൃഷിക്കാണ് വലിയ നാശം.
തുമ്പമണ്‍ സ്വദേശി പ്രസാദ് അഞ്ഞൂറ് വാഴ നട്ടു. കഴിഞ്ഞ രാത്രിയിലെ കാറ്റില്‍ മുന്നൂറെണ്ണം നിലംപൊത്തി. വീണത്. കുലച്ചു തുടങ്ങിയ വാഴകളാണ്. കൃഷി വകുപ്പിന്‍റെ സഹായത്തോടെയായിരുന്നു കൃഷി. സമീപ മേഖലയിലെല്ലാം വ്യാപകമായ നഷ്ടമുണ്ടായി.
മിക്ക വീടുകളിലും വാഴകള്‍ക്കു പുറമേ വീടുകളിലെ മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞു വീണു. പത്തനംതിട്ടവെച്ചൂച്ചിറ, റാന്നി പഴവങ്ങാടി മേഖലകളിലും കനത്ത നഷ്ടമുണ്ടായിരുന്നു. ഇക്കുറി ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട വാഴക്കുന്നത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തതും ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയതും