അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് ചാല കമ്പോളത്തിലെ വ്യാപാരികള്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൈതൃകത്തെരുവ് പദ്ധതിയും മുടങ്ങി. വേനല്‍ മഴയെത്തിയതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്.
ദിവസേന ഒട്ടേറെയാളുകളെത്തുന്ന ചാല കമ്പോളത്തിലെ അവസ്ഥയാണിത്. മലിന ജലമൊഴുകുന്ന ഓടകളുടെ സ്ലാബുകൾ പലതും പൊട്ടിപൊളിഞ്ഞ നിലയിൽ. കാലൊന്ന് തെറ്റിയാല്‍ ഓടയില്‍ വീഴും, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രം വണ്ടിയോടിക്കനുള്ള സൗകാര്യമാണ് റോഡുകളില്‍ ഒരുക്കിയിരിക്കുന്നത്. മഴയെത്തിയതോടെ ചെളിക്കുളമായ റോഡിലൂടെ കാല്‍നടയായി സാധനം വാങ്ങാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു.
എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന കെട്ടിടത്തിനടിയിലിരുന്നാണ് പലരുടെയും കച്ചവടം. പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കാറുമില്ല. 2018 ൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ചാലയുടെ സമഗ്ര വികസനത്തിനായി പൈതൃകത്തെരുവ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ഒൻപത് കോടി 98 ലക്ഷം രൂപ വകയിരുത്തി. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടും ചാല കമ്പോളത്തിന്റെ മുഖം മിനുങ്ങിയിട്ടില്ല.
chala marcket lacks facilities