അഞ്ച് കോടി രൂപ മുടക്കി പാലം; പത്തുവര്‍ഷം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

നിര്‍മാണം തുടങ്ങി പത്തുവര്‍ഷം പിന്നിട്ടിട്ടും ശാപമോക്ഷമാകാതെ ഒരു പാലം. തിരുവനന്തപുരം അമ്പലത്തുമൂലയില്‍ കരിച്ചല്‍ കായലിന് കുറുകേ നിര്‍മാണം തുടങ്ങിയ പാലമാണ് തൂണുകള്‍ മാത്രമായി അവശേഷിക്കുന്നത്. തീരദേശവികസന കോര്‍പ്പറേഷന്‍ അഞ്ച് കോടി രൂപ വകയിരുത്തിയ പാലം പണി പൂര്‍ത്തിയാക്കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം. 

2013 ലാണ് പാലം പണി തുടങ്ങിയത്. എന്നാല്‍ കരാറിലെ പാകപിഴകള്‍ മൂലം പാലം തൂണുകള്‍ മാത്രമായി ഒതുങ്ങി. പണിപൂര്‍ത്തിയായാല്‍ ഉപകാരമാകുന്നത് മല്‍സ്യത്തൊഴിലാളികള്‍ക്കാണ്. മല്‍സ്യബന്ധന ഉപകരണങ്ങള്‍ വേഗത്തില്‍ കയലിനപ്പുറമെത്തിക്കാനാവും. ടൂറിസവുമായി ബന്ധപ്പെട്ട് അനുദിനം വികസിച്ചുവരുന്ന ചൊവ്വരയെ പൂവറുമായി ബന്ധിപ്പിക്കാനും പാലം അനിവാര്യമാണ്. അഞ്ച് കോടി രൂപ മുടക്കിയ പാലം പണിപൂര്‍ത്തിയാകാതെ പത്തുവര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.

A bridge that has not been cursed even after ten years of construction