മണിതൂക്കി ഊരിനെ ഒപ്പം ചേർത്ത് കേരള സർവകലാശാല

തിരുവനന്തപുരം വിതുരയിൽ ആദിവാസി ഗ്രാമമായ മണിതൂക്കി ഊരിനെ ഒപ്പം ചേർത്ത് കേരള സർവകലാശാല. ആറുമാസം നീണ്ടുനിൽക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

കേരള സർവകലാശാല സോഷ്യോളജി വിഭാഗവും വിതുര ഗ്രാമപഞ്ചായത്തും നെഹ്രുയുവ കേന്ദ്രയും സംയുക്തമായാണ് മണിതൂക്കി ഊരിൽ ഒപ്പം പദ്ധതി നടപ്പാക്കുന്നത്. ആദിവാസിവിഭാഗങ്ങളെ സഹാനുഭൂതിയോടെയല്ല കാണേണ്ടതെന്നും മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കൈത്താങ്ങാണ് വേണ്ടതെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. 

ഈറ കൊണ്ടു കരകൌശല വസ്തുക്കൾ ഉണ്ടാക്കാനും സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പിച്ച് സംരംഭകരാക്കാനും ഊരിലുള്ളവർക്ക് പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ വരുമാനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഊര് അംഗങ്ങളും.