കൊല്ലം മേലില മേഖലയില്‍ കാട്ടുപന്നിയും കുരങ്ങും കര്‍ഷകര്‍ക്ക് വ്യാപകനഷ്ടങ്ങളുണ്ടാക്കുന്നു. രാത്രിയില്‍ കാട്ടുപന്നിയും പകല്‍ കുരങ്ങുമാണ് മലയോരമേഖലയിലെ ജനങ്ങള്‍ക്ക് ദുരിതമായത്.

മേലില അനിൽ ഭവനിൽ അരവിന്ദാക്ഷന്റെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം കൂട്ടമായെത്തിയ കാട്ടുപന്നികള്‍ നശിപ്പിച്ചത് നൂറിലധികം വാഴകളാണ്. ആറുമാസം മണ്ണില്‍ അധ്വാനിച്ചത് ഒറ്റരാത്രികൊണ്ടാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. വാഴയുടെ ചുവടുഭാഗം ഇളക്കിക്കളഞ്ഞു. ഇത്തരത്തില്‍ മലയോരമേഖലയിലെ കര്‍ഷകരെല്ലാം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. രാത്രിയിൽ കാട്ടുപന്നിയുടെയും, പകൽ കുരങ്ങിന്റെയും ശല്യമാണ് കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നത്.

Wild boars and monkeys destroys farmlands